Pushpa 2 Update: ജയിൽ ചാടിയ പുഷ്പ എവിടെ? രണ്ട് ദിവസത്തിൽ അറിയാം; അനൗൺസ്മെന്റ് ​ഗ്ലിംപ്സുമായി 'പുഷ്പ 2' ടീം

Pushpa 2 Movie Update: പുഷ്പ ആദ്യ ഭാ​ഗം തിയേറ്ററുകളിൽ ​ഗംഭീര വിജയമായിരുന്നു. ബോക്സ് ഓഫീസിലും വൻ കളക്ഷൻ ചിത്രം നേടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 12:21 PM IST
  • അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് പുഷ്‍പ ദി റൂള്‍ എന്ന രണ്ടാം ഭാഗത്തിൽ കാണിക്കുകയെന്നാണ് സൂചന.
  • പുഷ്പ എവിടെ എന്ന ടാ​ഗ്ലൈനോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
  • ഏപ്രിൽ ഏഴിന് വൈകിട്ട് 4.05ന് പുഷ്പ 2 സംബന്ധിച്ചൊരു പുതിയ അപ്ഡേറ്റ് എത്തുമെന്നാണ് വീഡിയോയിൽ പറഞ്ഞുവയ്ക്കുന്നത്.
Pushpa 2 Update: ജയിൽ ചാടിയ പുഷ്പ എവിടെ? രണ്ട് ദിവസത്തിൽ അറിയാം; അനൗൺസ്മെന്റ് ​ഗ്ലിംപ്സുമായി 'പുഷ്പ 2' ടീം

അല്ലു അർജുൻ നായകനായ പുഷ്‍പയുടെ രണ്ടാം ഭാഗമെത്തുന്നു. പുഷ്പ ദി റൈസിന്റെ രണ്ടാം ഭാ​ഗം പുഷ്പ 2 ദി റൂൾ എന്ന് പേരിലാണ് ഇറങ്ങുന്നത്. രക്ത ചന്ദനം കടത്തുന്ന പുഷ്‍പരാജിന്‍റെ ജീവിതയാത്രയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദി റൈസ് പ്രമേയമാക്കിയത്. അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് പുഷ്‍പ ദി റൂള്‍ എന്ന രണ്ടാം ഭാഗത്തിൽ കാണിക്കുകയെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. അനൗൺസ്മെന്റ് ​ഗ്ലിംപ്സ് വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്.

പുഷ്പ എവിടെ എന്ന ടാ​ഗ്ലൈനോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് വൈകിട്ട് 4.05ന് പുഷ്പ 2 സംബന്ധിച്ചൊരു പുതിയ അപ്ഡേറ്റ് എത്തുമെന്നാണ് വീഡിയോയിൽ പറഞ്ഞുവയ്ക്കുന്നത്. ഏപ്രിൽ 8ന് അല്ലു അർജുന്റെ പിറന്നാൾ ആണ്. ആ ദിവസം പുതിയ അപ്ഡേറ്റ് വരുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അണിയറക്കാർ തന്നെ അപ്ഡേറ്റിനെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്.

 

Also Read: Charles Enterprises Movie : ബാലു വർഗീസ് ചിത്രം ചാൾസ് എന്റർപ്രൈസസിലെ റാപ് ഗാനം പുറത്ത്

രശ്മിക മന്ദാനയാണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ തന്നെയാണ് എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News