Pushpa 2: അല്ലു അർജുന്‍റെ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ചിത്രം എപ്പോള്‍ റിലീസ് ചെയ്യും? അറിയാം

Pushpa 2:  പുഷ്പയുടെ രണ്ടാം ഭാഗം സംബന്ധിക്കുന്ന നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിടുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് എന്നാണ് ആരംഭിക്കുന്നത് എന്നും പുഷ്പയുടെ രണ്ടാം ഭാഗം എന്ന് റിലീസ് ചെയ്യുമെന്നും  നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 04:34 PM IST
  • പുഷ്പയുടെ രണ്ടാം ഭാഗം സംബന്ധിക്കുന്ന നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിടുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് എന്നാണ് ആരംഭിക്കുന്നത് എന്നും പുഷ്പയുടെ രണ്ടാം ഭാഗം എന്ന് റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
Pushpa 2: അല്ലു അർജുന്‍റെ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ചിത്രം എപ്പോള്‍ റിലീസ് ചെയ്യും? അറിയാം

Pushpa 2: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകനായ 'പുഷ്പ ദ റൈസ്' എന്ന ചിത്രം നിങ്ങൾ കണ്ടിരിക്കും. പുഷ്പ' എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ രാജ്യത്തുടനീളം സൂപ്പർസ്റ്റാറായി ഉയരുക മാത്രമല്ല, കൊറോണയോടെ നിദ്രവസ്ഥ പ്രാപിച്ചിരുന്ന രാജ്യമൊട്ടുക്കുള്ള സിനിമാ തിയേറ്ററുകളില്‍ ആവേശത്തിന് തിരികൊളുത്തുക കൂടിയായിരുന്നു പുഷ്പ ചെയ്തത്.

'പുഷ്‍പ ദ് റൈസ്' തിയേറ്ററുകളില്‍ ആവേശം നിറയ്ക്കുമ്പോള്‍ അല്ലു അർജുൻ രാജ്യത്തുടനീളം സൂപ്പർസ്റ്റാറായി ഉയരുകയായിരുന്നു. ചിത്രത്തിൽ രക്ത ചന്ദന കള്ളക്കടത്തുകാരന്‍റെ വേഷത്തിലാണ് അല്ലു എത്തുന്നത്. ചിത്രം രാജ്യമൊട്ടുക്ക് ഹിറ്റായപ്പോള്‍ അടുത്ത ഭാഗത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്.

Also Read:   Anant Ambani Radhika Merchant Engagenent: മരുമകളെ വരവേല്‍ക്കാന്‍ അംബാനി കുടുംബം, ആനന്ദ് അംബാനി - രാധിക മർച്ചന്‍റ് മോതിരം മാറ്റ ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍, പുഷ്പയുടെ രണ്ടാം ഭാഗം സംബന്ധിക്കുന്ന നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിടുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് എന്നാണ് ആരംഭിക്കുന്നത് എന്നും പുഷ്പയുടെ രണ്ടാം ഭാഗം എന്ന് റിലീസ് ചെയ്യുമെന്നും  നിര്‍മ്മാതാക്കള്‍ അറിയിച്ചു.

പുഷ്‍പ ദ് റൈസ് റെക്കോർഡ് വിജയമാണ് നേടിയത്.  ഹിന്ദി പതിപ്പ് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍  ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിന്‍റെ ഒരുക്കങ്ങൾ അണിയറപ്രവർത്തകർ ആരംഭിച്ചിരിയ്ക്കുകയാണ്. 

ആരാധകർക്ക് വൻ സർപ്രൈസ് നൽകുന്നതിനിടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അല്ലു അർജുന്‍റെ കരിയറിലെ മറ്റൊരു വന്‍ ഹിറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരി 21 ശനിയാഴ്ച ആരംഭിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 

 'പുഷ്പ 2'വിന്‍റെ  ചിത്രീകരണത്തിനായി അല്ലു അർജുൻ വിശാഖപട്ടണത്ത് എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്‍റെ  ഷൂട്ടിംഗ് ഈ വർഷം അവസാനിക്കുമെന്നും 2024ൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു. .

'പുഷ്പ ദ റൈസ്' 365 കോടി രൂപയുടെ വൻ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.  അതിൽ ഹിന്ദി പതിപ്പ്  100 കോടിയിലധികം നേടി. 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനുള്ള   ഒരുക്കങ്ങൾ  ഏപ്രിലില്‍ ആരംഭിച്ചിരുന്നു.  അർജുൻ തന്‍റെ ഐതിഹാസിക കഥാപാത്രത്തെ തുടർഭാഗത്തിൽ വീണ്ടും അവതരിപ്പിക്കും. രശ്മികയും ഫഹദും ചിത്രത്തിൽ തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയാണ് പുഷ്പ 2 എത്തുന്നത്. 

അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന്‍റെ പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്.  രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍.  ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News