Manjummel Boys Box Office: ഒറ്റ ദിവസത്തിൽ ഒരൊന്നൊന്നര കളക്ഷൻ, മഞ്ഞുമ്മൽ ബോയ്സിൻറെ തേരോട്ടം തുടങ്ങിയോ?

ചിത്രത്തിൻറെ ആദ്യ ദിന കളക്ഷനിൽ തന്നെ ഇത് വ്യക്തമാണ്. ബോക്സോഫീസ് കളക്ഷൻ ട്രാക്കിങ്ങ് വെബ്സൈറ്റായ sacnik.com പങ്ക് വെച്ച കണക്ക് പ്രകാരമാണിത്

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 07:25 AM IST
  • ചിത്രം ആദ്യ ദിനം നേടിയത് 3.50 കോടിയാണ്
  • ചിദംബരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്
  • അഡ്വാൻസ് ബുക്കിംഗിലൂടെ യുകെയിൽ 11ലേറെ ഹൗസ്ഫുൾ ഷോകളാണ് സ്വന്തമാക്കിയത്
Manjummel Boys Box Office: ഒറ്റ ദിവസത്തിൽ ഒരൊന്നൊന്നര കളക്ഷൻ, മഞ്ഞുമ്മൽ ബോയ്സിൻറെ തേരോട്ടം തുടങ്ങിയോ?

Manjummel Boys Malayalam Box Office: ഇറങ്ങുന്നതെല്ലാം ലോട്ടറി എന്ന പോലെയാണ് മലയാളം ബോക്സോഫീസിൻറെ ഇപ്പോഴത്തെ അവസ്ഥ. പ്രേമലുവിൽ തുടങ്ങി മഞ്ഞുമ്മൽ ബോയ്സ് വരെയുള്ള ചിത്രങ്ങളുടെ തേരോട്ടമാണ് തീയേറ്ററുകളിൽ ആകെ.

ചിത്രത്തിൻറെ ആദ്യ ദിന കളക്ഷനിൽ തന്നെ ഇത് വ്യക്തമാണ്. ബോക്സോഫീസ് കളക്ഷൻ ട്രാക്കിങ്ങ് വെബ്സൈറ്റായ sacnik.com പങ്ക് വെച്ച കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം നേടിയത് 3.50 കോടിയാണ്. ചിത്രത്തിൻറെ നെറ്റ് കളക്ഷനാണിത്. കളക്ഷൻറെ 86 ശതമാനവും ലഭിക്കുക കൊച്ചിയിൽ നിന്നാണ്. 

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.  അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. ആദ്യ ചിത്രമായ 'ജാന്‍ എ മന്‍' ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാക്കി മാറ്റിയ ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. 

ചിദംബരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ക്ക് പിന്നാലെ ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  

റിലീസിന് മുന്നേ അഡ്വാൻസ് ബുക്കിംഗിലൂടെ യുകെയിൽ 11ലേറെ ഹൗസ്ഫുൾ ഷോകളാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ യുകെയിലെ വിതരണാവകാശം കരസ്ഥമാക്കിയ ആർഎഫ്‌ടി ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്. ഈയൊരു നേട്ടത്തിലൂടെ മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നിമിഷമാണ് ലഭിച്ചത്. ചിത്രത്തിന്റെ ബുക്കിംഗ് ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു.

2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന ചന്തു സലീംകുമാർ നടൻ സലിം കുമാറിന്റെ മകനാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News