Pushpa 2: പക തീർക്കാൻ അവൻ വരുന്നു; വൈറലായി പുഷ്പ 2ലെ ഫഹദിന്‍റെ ലൊക്കേഷൻ പിക്

Fahad Fazil location picture from Pushpa 2: ഫഹദിന്‍റെ പോലീസ് റോള്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 

Written by - Zee Malayalam News Desk | Last Updated : May 19, 2023, 12:27 PM IST
  • 'ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന പോലീസ് വേഷത്തിലായിരുന്നു പുഷ്പയുടെ ആദ്യ ഭാഗത്ത് ഫഹദ് എത്തിയത്.
  • നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും പോസ്റ്ററും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
  • രശ്മിക മന്ദാന നായികയാവുന്ന ചിത്രം നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്.
Pushpa 2: പക തീർക്കാൻ അവൻ വരുന്നു; വൈറലായി പുഷ്പ 2ലെ ഫഹദിന്‍റെ ലൊക്കേഷൻ പിക്

പുഷ്പ 2ന്‍റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ 'ഭന്‍വര്‍ സിങ്ങ് ഷെഖാവത് എവിടെ' എന്ന ആകാംക്ഷയിലായിരുന്നു. പുഷ്പയുടെ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമോ എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഫഹദ് ഫാസില്‍ ലൊക്കേഷനില്‍ നില്‍ക്കുന്ന ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പോലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത "പുഷ്പ 2: ദ റൂൾ" ആദ്യഭാഗമായ "പുഷ്പ 1: ദി റൈസ്" എന്ന ചിത്രത്തിന് ശേഷം അല്ലു  അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും മലയാളം താരം ഫഹദ് ഫാസിലിന്‍റെ കഥാപാത്രമായ ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും പോസ്റ്ററും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ALSO READ: 'കഠിന കഠോരമീ അണ്ഡകടാഹം' ഒടിടിയിലെത്തി; എവിടെ കാണാം?

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും  അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News