Dhyan Sreenivasan : എന്റെ ഇന്റർവ്യൂകൾ പോലെ സിനിമയും വൈറലായാൽ ഞാൻ രക്ഷപ്പെട്ടു; ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan Latest Interview : എന്റെ ഇന്റർവ്യൂ പോലെ പടം വൈറലായ ചരിത്രമില്ലെന്നാണ് താരം പറഞ്ഞത്. ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം വീകം ഇന്നലെ, ഡിസംബർ 9 നാണ് തീയേറ്ററുകളിൽ എത്തിയത്,      

Written by - Kaveri KS | Last Updated : Dec 10, 2022, 12:58 PM IST
  • ആദ്യ ദിവസം വീകം സിനിമ കാണാൻ തിയേറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
  • ഇന്റർവ്യൂകൾ ഒക്കെ വൈറലാണ് അത് പോലെ സിനിമയും വൈറലാകുമോ എന്ന ചോദ്യത്തിനാണ് ധ്യാൻ ശ്രീനിവാസൻ മറുപടി നൽകിയത്.
  • എന്റെ ഇന്റർവ്യൂ പോലെ പടം വൈറലായ ചരിത്രമില്ലെന്നാണ് താരം പറഞ്ഞത്.
  • ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം വീകം ഇന്നലെ, ഡിസംബർ 9 നാണ് തീയേറ്ററുകളിൽ എത്തിയത്,
Dhyan Sreenivasan : എന്റെ ഇന്റർവ്യൂകൾ പോലെ സിനിമയും വൈറലായാൽ ഞാൻ രക്ഷപ്പെട്ടു; ധ്യാൻ ശ്രീനിവാസൻ

എന്റെ ഇന്റർവ്യൂകൾ പോലെ എന്റെ സിനിമയും വൈറലായാൽ താൻ രക്ഷപ്പെട്ടുവെന്ന് ധ്യാൻ ശ്രീനിവാസൻ. ആദ്യ ദിവസം വീകം സിനിമ കാണാൻ തിയേറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഇന്റർവ്യൂകൾ ഒക്കെ വൈറലാണ് അത് പോലെ സിനിമയും വൈറലാകുമോ എന്ന ചോദ്യത്തിനാണ് ധ്യാൻ ശ്രീനിവാസൻ മറുപടി നൽകിയത്. എന്റെ ഇന്റർവ്യൂ പോലെ പടം വൈറലായ ചരിത്രമില്ലെന്നാണ് താരം പറഞ്ഞത്. ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം വീകം ഇന്നലെ, ഡിസംബർ 9 നാണ് തീയേറ്ററുകളിൽ എത്തിയത്, ആദ്യ ദിവസം കഴിയുമ്പോൾ പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഫാമിലി ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രമാണ് വീകം.  ചിത്രം സംവിധാനം ചെയ്തത് സാഗർ ഹരിയാണ്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഷീലു എബ്രഹാം ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വീകം. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സാഗർ ഹരിയാണ്.

ALSO READ: Sheelu Abraham : കല്യാണം കഴിഞ്ഞാൽ ഭർത്താവ് പറയുന്നത് മാത്രം കേട്ട് ജീവിക്കേണ്ടവരല്ല സ്ത്രീകൾ; ഷീലു എബ്രഹാം

ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസനെയും ഷീലു എബ്രഹാമിനെയും കൂടാതെ അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധനേഷ് രവീന്ദ്രനാഥ്‌  ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹനാണ് നിർവ്വഹിക്കുന്നത് സംഗീതം സംവിധാനം  വില്യംസ് ഫ്രാൻസിസാണ് കൈകാര്യം ചെയ്യുന്നത്.

 കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

നിരവധി ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസൻ നിലവിൽ കമിറ്റ് ചെയ്തിരിക്കുന്നത്. ഐഡി, ത്രയം, ബുള്ളറ്റ് ഡയറീസ്, ജെയ്ലർ, പാപ്പരാസികൾ, ചീന ട്രോഫി, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏറ്റവും അവസാനമായി ധ്യാനിന്റെ ഉടൽ എന്ന ചിത്രമാണ് തീയറ്ററുകളിൽ എത്തിയത്. പ്രകാശൻ പറക്കട്ടെ എന്ന ദിലീഷ് പോത്തൻ ചിത്രത്തന് ധ്യാൻ തിരക്കഥ രചിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News