Police: പോലീസ് വാഹനത്തിന് മുന്നിൽ നൃത്തം, വനിതാ എസ്ഐയെ തടഞ്ഞു; മൂന്ന് പേർ പിടിയിൽ

 Three arrested for attacking Police officers in Kollam: വനിത എസ്ഐ ആൾകൂട്ടത്തിലേക്കിറങ്ങി തിക്കിലും തിരക്കിലും പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2024, 01:15 PM IST
  • ഉത്സവത്തോടനുബന്ധിച്ച് വേങ്കൊല്ല ജം​ഗ്ഷനിലാണ് സംഭവം നടന്നത്.
  • പ്രദേശവാസികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്.
  • സംഭവത്തിൽ കൂടുതൽ പ്രതികൾ ഉളളതായി പോലീസ് പറഞ്ഞു.
Police: പോലീസ് വാഹനത്തിന് മുന്നിൽ നൃത്തം, വനിതാ എസ്ഐയെ തടഞ്ഞു; മൂന്ന് പേർ പിടിയിൽ

കൊല്ലം: മടത്തറയിൽ ഉത്സവഘോഷ യാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ. പോലീസ് വാഹനത്തിനു മുന്നിൽ നൃത്തം ചെയ്ത് മാർഗ്ഗ തടസ്സം സൃഷ്ടിച്ച സംഘം വനിതാ എസ് ഐയെ തടഞ്ഞുവച്ച് ചുറ്റും കൂടി നൃത്തം ചെയ്യുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് കേസ്. അതേസമയം, പോലീസ് സീറ്റ് ബെൽറ്റിടാതെ വാഹനമോടിച്ചത് പകർത്തിയ ഫോൺ പിടിച്ചെടുക്കാനുളള ശ്രമമാണ് നടന്നതെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കൾ പറയുന്നു. ഫോൺ പിടിച്ചെടുക്കാൻ പോലീസ് നടത്തിയ ശ്രമമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഉത്സവ ഘോഷയാത്രയ്ക്കിടെ വനിതാ എസ്ഐ സഞ്ചരിച്ച ജീപ്പ് തടഞ്ഞ് നൃത്തം വച്ചു, മാർഗ്ഗതടസ്സം സൃഷ്ടിച്ചു, വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐ യെ തടഞ്ഞുവച്ച് ചുറ്റും കൂടി നൃത്തം ചെയ്തു, ഉപദ്രവിച്ചു, ജീപ്പിൻ്റെ സൈഡ് മിറർ അടിച്ചുതകർത്തു എന്നിങ്ങനെയാണ് പോലീസ് ഭാഷ്യം. ശനിയാഴ്ച രാത്രി അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വേങ്കൊല്ല ജം​ഗ്ഷനിലാണ് സംഭവം നടന്നത്. പ്രദേശവാസികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉളളതായി പോലീസ് പറഞ്ഞു.

ALSO READ: മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

അതേസമയം, അറസ്റ്റിലായവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത് മറ്റൊരു കഥയാണ്. ഘോഷയാത്ര വരവെ പ്രദേശവാസികൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തുകയായിരുന്നു. ഇതിനിടെയെത്തിയ ചിതറ പോലീസ് സ്റ്റേഷനിലെ ജീപ്പ് ആൾക്കാർക്കിടയിൽ നിർത്തി. പോലീസ് ജീപ്പിൻ്റെ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. പോലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. ഇത് മൊബൈലിൽ പകർത്തുകയാണെന്ന ധാരണയിൽ ഡ്രൈവർ ജീപ്പിലിരുന്ന് ഫോൺ പിടിച്ച് വാങ്ങി. തുടർന്ന് ഫോണിനായി പിടിവലി നടന്നു. പ്രശനം പരിഹരിക്കുന്നതിനായി ജീപ്പിൽ നിന്നും വനിത എസ്ഐ ആൾകൂട്ടത്തിലേക്കിറങ്ങി തിക്കിലും തിരക്കിലും പെടുകയായിരുന്നുവത്രെ. നാട്ടുകാരുടെ ആരോപണം ശരിവയ്ക്കുന്നതാണ് സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ.

ഘോഷയാത്രാ കമ്മിറ്റിക്കാർ ഇടപെട്ട് പോലീസ് ജീപ്പ് കടത്തിവിട്ട ശേഷം എസ് ഐ കുളത്തുപ്പുഴ സ്റ്റേഷനിലെ കൂടുതൽ പോലീസുമായെത്തി സജിമോനേയും വിനീതിനേയും കസ്റ്റഡിയിലെടുത്തു. രാത്രി രണ്ട് മണിയോടെ രാജീവിനെ വീട്ടിൽ നിന്ന് പിടികൂടി. ഫോണിനു വേണ്ടി പോലീസുമായി പിടിവലി നടത്തിയ ഉണ്ണി ഒളിവിലാണ്. പോലീസിന് അറിയാവുന്ന 8 പേർക്കും കണ്ടാലറിയാവുന്ന അമ്പത് പേർക്കുമെതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു തുടങ്ങി ജ്യാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News