One Health: മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി സംസ്ഥാന സർക്കാർ ഏകാരോഗ്യത്തിന് മുൻഗണന നൽകുന്നുവെന്ന് മന്ത്രി വീണാ ജോർജ്

Health Minister Veena George: ഏകാരോഗ്യമെന്ന ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സർക്കാർ ആരോഗ്യ നയം പരിഷ്കരിച്ചതും കഴിഞ്ഞവര്‍ഷം ഒരു പൊതുജനാരോഗ്യ ചട്ടം നിയമസഭ പാസാക്കിയതെന്നും മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 17, 2024, 07:12 PM IST
  • കേരളത്തിൽ പക്ഷിപ്പനി മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും ആഗോളതലത്തിൽ 800 പേർക്കാണ് രോഗം ബാധിച്ചത്
  • പനി മനുഷ്യരിലേക്ക് പകരുകയാണെങ്കിൽ അത് വിനാശകരമാകാൻ സാധ്യതയുണ്ട്
  • സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വീണ ജോര്‍ജ് പറഞ്ഞു
One Health: മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി സംസ്ഥാന സർക്കാർ ഏകാരോഗ്യത്തിന് മുൻഗണന നൽകുന്നുവെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പൊതുജനാരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ഘടകമായാണ് ഏകാരോഗ്യം (വണ്‍ ഹെല്‍ത്ത്) എന്ന ആശയത്തെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരത്തും കോഴിക്കോട്ടും വൺ ഹെൽത്തുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സംസ്ഥാന സർക്കാർ സ്ഥാപിച്ചു. ഏകാരോഗ്യമെന്ന ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സർക്കാർ ആരോഗ്യ നയം പരിഷ്കരിച്ചതും കഴിഞ്ഞവര്‍ഷം ഒരു പൊതുജനാരോഗ്യ ചട്ടം നിയമസഭ പാസാക്കിയതെന്നും മന്ത്രി പറഞ്ഞു.

സർക്കാരുമായും പ്രാദേശികസമൂഹങ്ങളുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനായി കേരളത്തിലുടനീളം 2,50,000 സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, മൃഗസംരക്ഷണം എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ ടീമിന് രൂപംകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഇതിന്‍റെ ചെയര്‍പേഴ്സണ്‍. ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് നിരീക്ഷിക്കാനും വേഗത്തിൽ തിരിച്ചറിയാനും പ്രാദേശികമായി അതിനോട് ഉടനടി പ്രതികരിക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി ആരോ​ഗ്യവകുപ്പ്

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും മാത്രമേ പകർച്ചവ്യാധികളുടെ ഭീഷണിയെ ഫലപ്രദമായി നേരിടാൻ കഴിയൂ. നിപ്പയെപ്പറ്റി ഐസിഎംആർ നടത്തുന്ന പഠനങ്ങൾ ഈ വർഷം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ആലപ്പുഴയിലും കോട്ടയത്തും അടുത്തിടെയുണ്ടായ ഏവിയൻ ഫ്ലൂ കേസുകൾക്കൊപ്പം ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും കാര്യമായ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ പക്ഷിപ്പനി മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും ആഗോളതലത്തിൽ 800 പേർക്കാണ് രോഗം ബാധിച്ചത്. പനി മനുഷ്യരിലേക്ക് പകരുകയാണെങ്കിൽ അത് വിനാശകരമാകാൻ സാധ്യതയുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News