Anchal Fire: അഞ്ചൽ ചന്തയ്ക്കുള്ളിൽ വൻ തീപിടിത്തം

Anchal Fire: ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയമര്‍ന്നു. രാത്രി പത്തരയോടെയാണ് ആദ്യം തീ പടര്‍ന്നത്. ഉടന്‍ നാട്ടുകാര്‍ ഇടപ്പെട്ട് തീ കെടുത്തിയെങ്കിലും അല്‍പ്പസമയത്തിനകം വീണ്ടും ആളിപ്പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Mar 5, 2024, 10:32 AM IST
  • അഞ്ചല്‍ ചന്തയ്ക്കുള്ളില്‍ വന്‍ തീ പിടുത്തം
  • ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയമര്‍ന്നു
  • രാത്രി പത്തരയോടെയാണ് ആദ്യം തീ പടര്‍ന്നത്
Anchal Fire: അഞ്ചൽ ചന്തയ്ക്കുള്ളിൽ വൻ തീപിടിത്തം

അഞ്ചല്‍: അഞ്ചല്‍ ചന്തയ്ക്കുള്ളില്‍ വന്‍ തീ പിടുത്തം. ചന്തക്കുള്ളിലെ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ കച്ചവടക്കാർക്ക് വാടകയ്ക്ക് കൊടുക്കേണ്ട കെട്ടിടത്തിലാണ് മാലിന്യം ശേഖരിച്ചു സൂക്ഷിച്ചിരുന്നത്‌.

Also Read: കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്; പരീക്ഷകളെ ബാധിക്കില്ലെന്ന് അലോഷ്യസ് സേവ്യർ

ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയമര്‍ന്നു. രാത്രി പത്തരയോടെയാണ് ആദ്യം തീ പടര്‍ന്നത്. ഉടന്‍ നാട്ടുകാര്‍ ഇടപ്പെട്ട് തീ കെടുത്തിയെങ്കിലും അല്‍പ്പസമയത്തിനകം വീണ്ടും ആളിപ്പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പുനലൂരില്‍ നിന്നും ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തി തീഅണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കടയ്ക്കലില്‍ നിന്നും മറ്റൊരു ഫയര്‍ ഫോഴ്സ് യൂണിറ്റ് കൂടിയെത്തിയിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതായതോടെ കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിൽ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ എത്തി. 

Also Read: ഹോളിക്ക് മുന്നേ ബുധന്റെ ഉദയം; ഈ രാശിക്കാർക്കിനി പുരോഗതിയും ഒപ്പം ആഗ്രഹസാഫല്യവും!

തുടർന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ എട്ടോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ രണ്ടു ജെ.സി.ബികള്‍ പോലീസുകാർ ഒപ്പം നാട്ടുകാറം കൂടി ചേർന്ന് തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി. അശാത്രീയ്മായി ചന്തക്കുള്ളില്‍ വര്‍ഷങ്ങളായി ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു കത്തിയമര്‍ന്നത്. പലതവണ ഇത് നീക്കം ചെയ്യണം എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടാകാത്തത് മൂലമാണ് ഈ വൻ ദുരന്തം ഉണ്ടായതെന്നും വ്യാപരികള്‍ ആരോപിക്കുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News