Fire Accident: കോഴിക്കോട് വെള്ളയിൽ തീപിടിത്തം; കാർ വർക്ക് ഷോപ്പിന് തീപിടിച്ചു

Car Workshop Fire Accident: വാഹനങ്ങളുടെ പെയിന്റിങ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 04:44 PM IST
  • മീഞ്ചന്തയിൽ നിന്നാണ് ഫയർഫോഴ്സിന്റെ ആദ്യ യൂണിറ്റ് എത്തിയത്
  • എന്നാൽ, പിന്നീട് തീ പടരാൻ തുടങ്ങിയതോടെ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിക്കേണ്ടി വന്നു
Fire Accident: കോഴിക്കോട് വെള്ളയിൽ തീപിടിത്തം; കാർ വർക്ക് ഷോപ്പിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ​ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ തീപിടിത്തം. വർക്ക് ഷോപ്പിൽ നിന്ന് സമീപത്തെ തെങ്ങുകളിലേക്കും തീപടർന്നു. ഇത് ജനവാസമേഖലയാണ്. ഫയർഫോഴ്സിൽ വിവരം അറിയിച്ചിട്ടും എത്താൻ താമസിച്ചതായി നാട്ടുകാർ ആരോപിച്ചു. രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

വാഹനങ്ങളുടെ പെയിന്റിങ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിത്തമുണ്ടായത്. നാട്ടുകാരും ജീവനക്കാരും ചേർന്ന് വർക്ക് ഷോപ്പിലുണ്ടായിരുന്ന കാറുകൾ തള്ളി മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. വെള്ളയിൽ ഫയർസ്റ്റേഷനിൽ ഒരു യൂണിറ്റ് മാത്രമാണുണ്ടായിരുന്നത്. ഈ യൂണിറ്റ് മറ്റൊരിടത്തായിരുന്നു. പിന്നീട് മീഞ്ചന്തയിൽ നിന്നാണ് ഫയർഫോഴ്സിന്റെ ആദ്യ യൂണിറ്റ് എത്തിയത്.

ALSO READ: നിർത്തിയിട്ടിരുന്ന കാർ ഇടിച്ച് തകർത്ത് കാട്ടാനക്കൂട്ടം, ജനവാസ മേഖലക്ക് സമീപം ആനകൾ

എന്നാൽ, പിന്നീട് തീ പടരാൻ തുടങ്ങിയതോടെ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിക്കേണ്ടി വന്നു. വിവരം അറിയിച്ചിട്ടും അരമണിക്കൂറോളം വൈകിയാണ് ഫയർഫോഴ്സ് എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തീ പടർന്നുപിടിക്കാതിരിക്കാൻ നാട്ടുകാർ ബക്കറ്റിൽ വെള്ളമെടുത്ത് തീയണയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

ബീച്ച് ഫയർസ്റ്റേഷനിൽ നിലവിൽ ഒരു യൂണിറ്റ് മാത്രമാണ് ഉള്ളത്. ഈ യൂണിറ്റ് മറ്റൊരു സ്ഥലത്തായിരുന്നു. അതിനാൽ മീഞ്ചന്തയിൽ നിന്നാണ് ആദ്യ യൂണിറ്റ് എത്തിയതെന്ന് സ്റ്റേഷൻ ഓഫീസർ കെ അരുൺ അറിയിച്ചു. വൈകിയിട്ടില്ലെന്നും സ്ഥലത്ത് എത്താനുള്ള സമയം മാത്രമാണ് എടുത്തതെന്നും ഫയർഫോഴ്സ് യൂണിറ്റുകളുടെ കുറവ് വേനൽക്കാലത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും സ്റ്റേഷൻ ഓഫീസർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News