Ratheesh Thiruvangan: നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Ratheesh Thiruvangan Died In An Accident: പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്നു രതീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ എതിരേവന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : May 14, 2024, 12:07 PM IST
  • നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു
  • അപകടം നടന്നത് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു
Ratheesh Thiruvangan: നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

ഷൊര്‍ണൂര്‍: കുളപ്പുള്ളി ഐപിടി കോളേജിന് സമീപം ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടന്‍പാട്ട് കലാകാരന്‍ മരിച്ചു. ഫോക്ലോര്‍ അവാര്‍ഡ് ജേതാവുകൂടിയായ ഓട്ടോ ഡ്രൈവര്‍ കൂറ്റനാട് വാവന്നൂര്‍ കുന്നത്തേരി രതീഷ് തിരുവരങ്കനാണ് മരിച്ചത്. അപകടം നടന്നത് ഇന്നലെ വൈകുന്നേരം  അഞ്ചരയോടെ ആയിരുന്നു.  

Also Read: കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി രോ​ഗിക്ക് ദാരുണാന്ത്യം

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്നു രതീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ എതിരേവന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. രതീഷിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പാലക്കാട്-ഗുരുവായൂര്‍ പാതയില്‍ കുറച്ചുനേരത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. 

Also Read: 30 വർഷത്തിന് ശേഷം ശശ്, മാളവ്യ യോഗം; ശുക്ര ശനി കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ

 

പിന്നീട് ഷൊര്‍ണൂര്‍ പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കുകയായിരുന്നു. 20 വര്‍ഷമായി നാടന്‍പാട്ട് രംഗത്തുള്ള രതീഷിന് കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി പുരസ്‌കാരം, വേദവ്യാസ പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ഫോക്ലോര്‍ പുരസ്‌കാരം, കലാഭവന്‍മണി ഓടപ്പഴം പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.  നാടൻപാട്ട് മാത്രമല്ല ഇടയ്ക്ക, ചെണ്ട എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

Also Read: 30 ദിവസത്തേക്ക് ഈ രാശിക്കാർക്ക് കരിയറിലും ജീവിതത്തിലും നേട്ടങ്ങൾ മാത്രം!

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് നാടന്‍ കലാപരിശീലനം നല്‍കുന്നതിനായി വിവിധ പരിശീലന, പഠന കേന്ദ്രങ്ങളും അദ്ദേഹം തുടങ്ങിയിരുന്നു. രതീഷിന്റെ അച്ഛന്‍ രാഘവന്‍ ഗുരുപൂജാ അവാര്‍ഡും ഫോക്ലോര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News