CPM built Martyrs Temple: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി മന്ദിരം പണിത് സിപിഎം

സംഭവം നടന്ന സമയത്ത് ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ  ചെയ്തത്. ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നും സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : May 18, 2024, 02:52 PM IST
  • മരിച്ച ഇരുവരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഏറ്റുവാങ്ങിയത്.
  • സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു.
CPM built Martyrs Temple: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി മന്ദിരം പണിത് സിപിഎം

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരം പണിത് സിപിഎം. സ്മാരകം കണ്ണൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. 2015ൽ ബോംബ് നിർമാണത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. സ്മാരക മന്ദിരം ഉത്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ്. ഈ മാസം 22നാണ് ഉത്ഘാടനം. ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിൻമുകളിലായിരുന്നു ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലമാണിത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ALSO READ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും, 3 ജില്ലകളിൽ നാളെ റെഡ് അലർട്ട്

സംഭവം നടന്ന സമയത്ത് ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ  ചെയ്തത്. ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നും സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം. എന്നാൽ മരിച്ച ഇരുവരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഏറ്റുവാങ്ങിയത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു. 2016 മുതൽ ഇരുവരുടെയും രക്തസാക്ഷിദിനാചരണം സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

Trending News