Accident: മൂവാറ്റുപുഴയിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

Car accident in Muvattupuzha: വാ​ഗമണ്ണിലേക്ക് പോകുകയായിരുന്ന ആറംഗം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : May 12, 2024, 08:06 AM IST
  • ഒരു കുടുംബത്തിലെ നാല് പേർക്കാണ് ​ഗുരുതരമായി പരിക്കേറ്റത്.
  • നാലം​ഗ കുടുംബം സഞ്ചരിച്ച കാറിലാണ് ആദ്യം ഇടിച്ചത്.
  • തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ നിർമല കോളജ് കവല ഭാ​ഗത്താണ് അപകടം സംഭവിച്ചത്.
Accident: മൂവാറ്റുപുഴയിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

കൊച്ചി: കനത്ത മഴയ്ക്കിടെ മൂവാറ്റുപുഴയിൽ വാഹനാപകടം. മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ​ഗുരുതരമാണ്. 

വാ​ഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ നിർമല കോളജ് കവല ഭാ​ഗത്താണ് അപകടം സംഭവിച്ചത്. വാ​ഗമണ്ണിലേക്ക് പോകുകയായിരുന്ന ആറം​ഗ സംഘം സഞ്ചരിച്ചിരുന്ന കാർ  നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വരികയായിരുന്ന നാലം​ഗ കുടുംബം സഞ്ചരിച്ച കാറിലാണ് ആദ്യം ഇടിച്ചത്. പിന്നീട് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന കാറിൽ ദമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു. 

ALSO READ: കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പോലീസ് കസ്റ്റഡിയിൽ

എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്കാണ് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റത്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകൾ ദീക്ഷിത എന്നിവരെയാണ് ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 

നെടുങ്കണ്ടം തൂക്കുപാലം ടൗണിൽ മദ്യലഹരിയിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ അഴിഞ്ഞാട്ടം

ഇടുക്കി: തമിഴ്നാട് സ്വദേശികളായ ദമ്പതികൾ ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം ടൗണിൽ മദ്യലഹരിയിൽ അഴിഞ്ഞാടി. സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞു. ബസിന്റെ ലൈറ്റ് തകർന്നു. തുടർന്ന് ഇരുവരും തമ്മിൽ റോഡിന് നടുവിൽ വZച്ച് അടിപിടി ഉണ്ടാക്കി. ഇതിൽ ഭാര്യയ്ക്ക് പരിക്കേറ്റു. 

തത്സമയം അതുവഴി കടന്നുപോയ പോലീസിനോട് നാട്ടുകാർ വിവരം പറഞ്ഞെങ്കിലും പോലീസ് വണ്ടി നിർത്താതെ പോയി. തുടർന്ന് നാട്ടുകാരുമായി ദമ്പതികൾ സംഘർഷം ഉണ്ടാക്കി. ഒടുവിൽ നാട്ടുകാർ ഇടപെട്ട് ഇവരെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ കയറ്റി കമ്പത്തേക്ക് വിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News