Crime News: വാര്‍ഡന്‍മാരുടെ കണ്ണില്‍ മുളകുപൊടി വിതറി തടവുകാര്‍ രക്ഷപെട്ടു

ജയിൽ വാർഡൻമാരുടെ കണ്ണിൽ മുളകുപൊടി വിതറി  തടവുകാർ രക്ഷപെട്ടു.  

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 06:13 PM IST
  • ജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ഫലോഡി സബ് ജയിലാണ് സംഭവം നടന്നത്.
  • 16 തടവുകാരാണ് ജയില്‍ ചാടിയത്‌. ജയിലിലെ അടുക്കളയിൽ ജോലി ചെയ്തിരുന്ന തടവുകാരാണ് മുളകുപൊടി വിതറിയ ശേഷം ഓടി രക്ഷപെട്ടത്.
Crime News: വാര്‍ഡന്‍മാരുടെ കണ്ണില്‍ മുളകുപൊടി  വിതറി തടവുകാര്‍ രക്ഷപെട്ടു

Jodhpur: ജയിൽ വാർഡൻമാരുടെ കണ്ണിൽ മുളകുപൊടി വിതറി  തടവുകാർ രക്ഷപെട്ടു.  

രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ഫലോഡി സബ് ജയിലാണ് സംഭവം നടന്നത്. 16 തടവുകാരാണ്  ജയില്‍ ചാടിയത്‌.  ജയിലിലെ അടുക്കളയിൽ ജോലി ചെയ്തിരുന്ന തടവുകാരാണ് മുളകുപൊടി വിതറിയ ശേഷം ഓടി രക്ഷപെട്ടത്.

തടവുകാര്‍ രക്ഷപെട്ട വിവരം  ജയിൽ അധികൃതർ ഉടൻ തന്നെ ജില്ലാ കളക്ടറെയും സമീപത്തെ സ്റ്റേഷൻ ഹൗസ്  ഓഫീസറെയും അറിയിക്കുകയായിരുന്നു. ഫലോഡി ഡെപ്യൂട്ടി കലക്ടര്‍ യശ്പാല്‍ അഹൂജയാണ് ജയില്‍ പുള്ളികള്‍ തടവുചാടിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

Also read: ഉത്തർപ്രദേശിൽ രക്ഷപെടാൻ ശ്രമിക്കുന്നിതിനിടെ പീഢനക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു

ജയില്‍ ചാടിയ തടവ്‌ പുള്ളികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
സുരക്ഷാ ജീവനക്കാരുടെ അനാസ്ഥയാണ് തടവുകാർ രക്ഷപെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News