Tamilnadu: പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; 5 സ്ത്രീകൾ അടക്കം 9 മരണം

Tamilnadu Explosion: തമിഴ്നാട്ടിലെ വിരുദുന​ഗറിലാണ് അപകടം നടന്നത്.   

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 03:50 PM IST
  • സ്വകാര്യ പടക്കഫാക്ടറിയിൽ പണിക്കിടെയാണ് അപകടം.
Tamilnadu: പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; 5 സ്ത്രീകൾ അടക്കം 9 മരണം

തമിഴ്നാട്: തമി‌ഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ 5 സ്ത്രീകളടക്കം ഒമ്പത് പേർ മരിച്ചു. തമിഴ്നാട്ടിലെ വിരുദുന​ഗറിലാണ് അപകടം നടന്നത്. സ്വകാര്യ പടക്കഫാക്ടറിയിൽ പണിക്കിടെയാണ് അപകടം. പരിക്കേറ്റവർ ശിവകാശിയിലെ ആശുപത്രിയിൽ ചികിസത്സയിലാണ്. തമിഴനാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ വെമ്പക്കോട്ടൈയ്ക്ക് സമീപമുള്ള രാമുദേവന്‍പെട്ടിയിലുള്ള സ്വകാര്യ പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെിയുണ്ടായത്.

സ്ഥലത്ത് ഫയര്‍ഫോഴ്‌സും ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണ്. സമീപത്തുള്ള നാലുകെട്ടിടങ്ങള്‍ തകര്‍ന്നതായും ഉഗ്രസ്‌ഫോടനമാണുണ്ടായതെന്നും  പ്രദേശവാസികള്‍ പറഞ്ഞു.

Updating...
 

Trending News