Food Poison: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മഹാരാഷ്ട്രയിൽ 90 പേർക്ക് ഭക്ഷ്യവിഷബാധ

Food Poisoning In Maharashtra: നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ വിതരണം ചെയ്‌ത പ്രസാദവും മധുരമുള്ള പലഹാരവും കഴിച്ചതിനെ തുടർന്ന് തങ്ങൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായി

Written by - Zee Malayalam News Desk | Last Updated : May 16, 2024, 10:29 PM IST
  • ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മഹാരാഷ്ട്രയിൽ 90 പേർക്ക് ഭക്ഷ്യവിഷബാധ
  • പ്രസാദം കഴിച്ച നിരവധി ആളുകൾ ആശുപത്രികളിൽ ചികിത്സ തേടി
  • ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്
Food Poison: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മഹാരാഷ്ട്രയിൽ 90 പേർക്ക് ഭക്ഷ്യവിഷബാധ

മുബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ച 90 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി റിപ്പോർട്ട്. പ്രസാദം കഴിച്ച നിരവധി ആളുകൾ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.  

Also Read: കുഞ്ഞിനെ കാറിൽ മറന്നു; മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു

നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ വിതരണം ചെയ്‌ത പ്രസാദവും മധുരമുള്ള പലഹാരവും കഴിച്ചതിനെ തുടർന്ന് തങ്ങൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായിയെന്ന് ഭക്തരിൽ ചിലർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Also Read: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!

 

ആദ്യം കുറച്ച് ആളുകളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തുടർന്ന് വൈകുന്നേരത്തോടെ നിരവധി ആളുകൾക്ക് സമാന ലക്ഷണങ്ങൾ ആരംഭിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ദൃക്‌സാക്ഷികൾ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News