Fire Accident: ഡൽഹിയിൽ വീടിന് തീപിടിച്ച് 4 പേർ മരിച്ചു; മരിച്ചവരിൽ ഒൻപതുമാസം പ്രായമുള്ള കുഞ്ഞും!

Shahdara Fire: ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എല്ലാവരും അര്‍ധബോധാവസ്ഥയിലായിരുന്നു. അതിൽ  നാലുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 27, 2024, 11:40 AM IST
  • വീടിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേര്‍ ഡല്‍ഹിയില്‍ വെന്തുമരിച്ചു
  • സംഭവത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു
  • തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയിലും മറ്റും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം
Fire Accident: ഡൽഹിയിൽ വീടിന് തീപിടിച്ച് 4 പേർ മരിച്ചു; മരിച്ചവരിൽ ഒൻപതുമാസം പ്രായമുള്ള കുഞ്ഞും!

ന്യൂഡല്‍ഹി: വീടിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേര്‍ ഡല്‍ഹിയില്‍ വെന്തുമരിച്ചു.  സംഭവത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയിലും മറ്റും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ ശാദ്രയിലായിരുന്നു സംഭവം.  സംഭവത്തെ തുടർന്ന് അഞ്ചോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ്‌ തീ അണച്ചത്.

Also Read: ഒഡീഷയിൽ നിന്നും 12 കിലോ കഞ്ചാവുമായി വന്ന 3 അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

വൈകുന്നേരം അഞ്ചരയോടെയായിരുന്നു വീടിന് തീപിടിച്ചത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആറരയോടെ വീണ്ടും പൊട്ടിത്തെറി ഉണ്ടായിരുന്നു. വീടിന്റെ ഒന്നാംനിലയില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍-കട്ടിങ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ഡല്‍ഹി അഗ്നിശമനസേനാ മേധാവി അതുല്‍ ഗാര്‍ഗ് അറിയിച്ചത്.  സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പരിസരവാസികളുടെയും കൂടിയുള്ള സഹായത്തോടെയാണ് കെട്ടിടത്തിനുള്ളില്‍ നിന്നും മൂന്നുപേരെ രക്ഷപെടുത്തിയത്. ഇതിനുശേഷമാണ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയത്.  ഇവരാണ് ഒരു കുട്ടിയെയടക്കം ബാക്കി മൂന്നുപേരെ രക്ഷപെടുത്തിയത്. എല്ലാവരേയും ഉടന്‍തന്നെ അടുത്തുള്ള ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read: Guru Shukra Yuti: വ്യാഴ-ശുക്ര സംയോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എല്ലാവരും അര്‍ധബോധാവസ്ഥയിലായിരുന്നു. അതിൽ  നാലുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 28 ഉം 40 ഉം വയസുള്ള രണ്ട് സ്ത്രീകളും ഒമ്പത് മാസം പ്രായമായ ഒരു കുഞ്ഞും 17 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.  പരിക്കേറ്റ 16 വയസുള്ള ഒരു പെണ്‍കുട്ടിയും 70 വയസുള്ള സ്ത്രീയും ചികിത്സയിലാണ്. തീപിടിച്ച നാലുനില കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് വരാന്‍ ഒരു പടിക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ താഴത്തെ രണ്ടുനിലയും ഉടമയായ ഭരത് സിങാണ് ഉപയോഗിച്ചിരുന്നത്. മുകളിലത്തെ രണ്ടുനില വാടകയ്ക്ക് കൊടുത്തിരുന്നു.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വീട്ടുടമയായ  ഭരതിനെതിരെ കേസെടുത്തതായും ഡൽഹി പോലീസ് വ്യക്തമാക്കി. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി ഫോറന്‍സിക് വിദഗ്ധരെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് മുന്‍പ് സമാനമായ രീതിയില്‍ ഡല്‍ഹിയിലെ പീതംപുരയിലും തീപിടിത്തം ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News