Kollam Crime News: ഗുളിക പരിശോധിച്ചില്ല; ചവറയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം

Kollam Lady Doctor Assaulted: ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ച് രോഗിയോടൊപ്പം എത്തിയ സ്ത്രീ ഡോക്ടറുടെ മുഖത്തടിയ്ക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 13, 2024, 04:35 PM IST
  • വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും കേസ് എടുത്തില്ല.
  • ചവറ പോലീസിൽ ഡോക്ടർ പരാതി നൽകി.
Kollam Crime News: ഗുളിക പരിശോധിച്ചില്ല; ചവറയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം

കൊല്ലം: ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിനാണ് മർദ്ദനമേറ്റത്. രോഗിയോടൊപ്പം എത്തിയ സ്ത്രീ ഡോക്ടറുടെ മുഖത്തടിയ്ക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. 

വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും കേസ് എടുത്തില്ല. ചവറ പോലീസിൽ ഡോക്ടർ പരാതി നൽകി. വനിതാ ഡോക്ടർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധം നടത്തി.

TTE Attacked in Kerala: ടിക്കറ്റെടുത്തില്ല, ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു; ടിടിഇയെ ആക്രമിച്ചയാൾ പിടിയിൽ

പാലക്കാട്: യാത്രക്കാരന്റെ ആക്രമണത്തിൽ ടിടിഇ മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുൻപേ വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മര്‍ദനം. ഷൊര്‍ണൂര്‍ വച്ചാണ് സംഭവം നടക്കുന്നത്. ടിക്കറ്റെടുക്കാതെ കയറിയ ആളെ ചോദ്യം ചെയ്തപ്പോഴാണ് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്ക് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തതിന് പിന്നാലെ ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ ടിടിഇയിടെ മൂക്കിന് പ്രതി ഇടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രതി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ ഇന്നലെ രാത്രിയാണ് സംഭവം. ട്രെയിൻ തിരൂര്‍ എത്താറായപ്പോൾ ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെയാണ് ടിടിഇക്ക് നേരെ ആക്രമണമുണ്ടായത്. നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ് വിക്രം കുമാര്‍ മീണ. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News