Bomb Threat Thalassery Court : 'ആണുങ്ങളോട് മര്യാദയില്ലാതെ പെരുമാറുന്നു'; തലശ്ശേരി ജില്ലാ കോടതിയിൽ ബോംബിടുമെന്ന് ഭീഷിണി

Thalassery District Court Bomb Threat പോരാട്ടം എന്ന പേരിലാണ് കുറിപ്പ് അവസാനിക്കുന്നത്. കോടതിയെയും ഭരണകൂടത്തെയും അഭിഭാഷകരെയും രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററിൽ വിമർശിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 02:22 PM IST
  • ഒരു അഭിഭാഷകന്റെ പേരെടുത്തു പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്.
  • ജഡ്ജിമാരെയും മറ്റും ബോംബ് വച്ച് വധിക്കുമെന്നും എഴുതിയിട്ടുണ്ട്.
  • പോരാട്ടം എന്ന പേരിലാണ് കുറിപ്പ് അവസാനിക്കുന്നത്.
  • കോടതിയെയും ഭരണകൂടത്തെയും അഭിഭാഷകരെയും രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററിൽ വിമർശിക്കുന്നത്.
Bomb Threat Thalassery Court : 'ആണുങ്ങളോട് മര്യാദയില്ലാതെ പെരുമാറുന്നു'; തലശ്ശേരി ജില്ലാ കോടതിയിൽ ബോംബിടുമെന്ന് ഭീഷിണി

കണ്ണൂർ : തലശ്ശേരി ജില്ലാ കോടതിക്ക് ബോംബ് ഭീഷണി. തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ചുമരിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഒരു അഭിഭാഷകന്റെ പേരെടുത്തു പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. ജഡ്ജിമാരെയും മറ്റും ബോംബ് വച്ച് വധിക്കുമെന്നും എഴുതിയിട്ടുണ്ട്. 

പോരാട്ടം എന്ന പേരിലാണ് കുറിപ്പ് അവസാനിക്കുന്നത്. കോടതിയെയും ഭരണകൂടത്തെയും അഭിഭാഷകരെയും രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററിൽ വിമർശിക്കുന്നത്. 

ALSO READ : Train: എറണാകുളം പൊന്നുരുന്നിയിൽ ട്രെയിൻ അട്ടിമറി ശ്രമം; പാളത്തിൽ 30 കിലോ​ ഭാരമുള്ള കോൺക്രീറ്റ് കഷണം

നേരത്തെ പോരാട്ടം എന്ന പേരിൽ മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ സന്ദേശങ്ങൾ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, കുടുംബ കോടതിയിലെ ഒരു വ്യവഹാരവുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകനുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഭിഷണി പോസ്റ്റരറെന്നാണ് പോലീസ് സംശയിക്കുന്നത്.

തലശ്ശേരി കോടതി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ ലക്ഷ്യമിട്ടാണ് ഭീഷണി കത്തെഴുതിയതെന്നാണ് പൊലിസ് നിഗമനം. 

ALSO READ : വയനാട്ടിൽ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു

കോടതി പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചുവരികയാണ്. കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് തലശേരി ഡി.വൈ. എസ്. പിയും പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന പ്രിന്‍സ് എബ്രഹാം അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News