Goddess Lakshmi: ഉപ്പ് പാത്രത്തിൽ ഇവ കൂടി വയ്ക്കൂ... ഭാ​ഗ്യദേവത കടാക്ഷിക്കും; 30 ദിവസത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ തീരും

Vastu tips: ഉപ്പ് കടലിൽ നിന്നുള്ള വസ്തുവാണ്. ലക്ഷ്മീദേവി കടലിൽ നിന്നാണ് ഉത്ഭവിച്ചത്. അതിനാൽ തന്നെ കടലിലെ ഓരോ വസ്തുവിലും ലക്ഷ്മീദേവയുടെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 08:22 PM IST
  • സമ്പത്തും ഐശ്വര്യവും നൽകുന്ന ദേവിയാണ് ലക്ഷ്മീദേവി
  • അതിനാൽ ഉപ്പ് വീട്ടിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്ന ഒന്നാണെന്ന് കരുതപ്പെടുന്നു
  • ഉപ്പ് ഗ്ലാസ്പാത്രം, തടിപ്പാത്രം, ഭരണി എന്നിവയിലാണ് സൂക്ഷിക്കേണ്ടത്
  • കവറിലോ പ്ലാസ്റ്റിക് പാത്രത്തിലോ സൂക്ഷിക്കരുത്
Goddess Lakshmi: ഉപ്പ് പാത്രത്തിൽ ഇവ കൂടി വയ്ക്കൂ... ഭാ​ഗ്യദേവത കടാക്ഷിക്കും; 30 ദിവസത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ തീരും

സാമ്പത്തിക പ്രയാസങ്ങൾ അലട്ടുന്നുവോ? 30 ദിവസത്തിൽ സാമ്പത്തികപ്രശ്‌നങ്ങൾ അകറ്റി പണമുണ്ടാക്കാൻ സഹായിക്കുന്ന ഇക്കാര്യം അറിയാം. വീട്ടിൽ ഉപ്പ് സൂക്ഷിക്കുന്ന പാത്രത്തിലാണ് ഇതിന് പരിഹാരം കാണേണ്ടത്. ഉപ്പ് കടലിൽ നിന്നുള്ള വസ്തുവാണ്. ലക്ഷ്മീദേവി കടലിൽ നിന്നാണ് ഉത്ഭവിച്ചത്. അതിനാൽ തന്നെ കടലിലെ ഓരോ വസ്തുവിലും ലക്ഷ്മീദേവയുടെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 

സമ്പത്തും ഐശ്വര്യവും നൽകുന്ന ദേവിയാണ് ലക്ഷ്മീദേവി. അതിനാൽ ഉപ്പ് വീട്ടിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്ന ഒന്നാണെന്ന് കരുതപ്പെടുന്നു. ഉപ്പ് ഗ്ലാസ്പാത്രം, തടിപ്പാത്രം, ഭരണി എന്നിവയിലാണ് സൂക്ഷിക്കേണ്ടത്. കവറിലോ പ്ലാസ്റ്റിക് പാത്രത്തിലോ സൂക്ഷിക്കരുത്. ഇത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്ന് മാത്രമല്ല, ലക്ഷ്മീദേവിയുടെ വാസസ്ഥാനം കൂടിയാണ്. അതിനാൽ ഉപ്പ് സൂക്ഷിക്കുന്ന പാത്രം വൃത്തിയായി സൂക്ഷിക്കണം.

അതുപോലെ തന്നെ ഉപ്പുപാത്രം കാലിയാകരുതെന്നാണ് വിശ്വാസം. ഇത് വറുതിയിലേക്ക് നയിക്കുന്നതായി കണക്കാക്കുന്നു. ഉപ്പ് പാത്രം നിറഞ്ഞിരിക്കുന്നത് സമ്പത്തിനെ സൂചിപ്പിക്കുന്നു. സമ്പത്തിനെ ആകർഷിക്കാൻ ചെയ്യേണ്ട കാര്യം എന്താണെന്ന് നോക്കാം. ഇതിനായി വയമ്പ്, മഞ്ഞൾ എന്നിവയും ആവശ്യമാണ്. നല്ല കഷ്ണം വയമ്പും മഞ്ഞളും എടുക്കുക. ഇവ കെട്ടാനായി ഒരു ചരടും എടുക്കുക. മഞ്ഞ നിറത്തിലുള്ളതാണ് ഉത്തമം. വെള്ളി, ഞായർ, ചൊവ്വ എന്നീ ദിവസങ്ങളിൽ ഏതെങ്കിലും ദിവസമാണ് ഈ കർമം ചെയ്യേണ്ടത്.

ALSO READ: ശനി ത്രയോദശി 2024: തീയതി, പൂജാ ചടങ്ങുകൾ, ശുഭ മുഹൂർത്തം, പ്രാധാന്യം എന്നിവ അറിയാം

സന്ധ്യയ്ക്ക് വീട്ടിൽ അഞ്ച് തിരിയുള്ള നിലവിളക്ക് കത്തിച്ചുവച്ച് പൂക്കളാൽ അലങ്കരിച്ച് ലക്ഷ്മീദേവിയുടെ ചിത്രവും വച്ച് വേണം ഈ കർമം ചെയ്യാൻ. പ്രാർഥിച്ചതിന് ശേഷം ആദ്യം മഞ്ഞൾ കഷ്ണം എടുക്കുക. ഇത് വലതുകയ്യിൽ വച്ച് നിലവിളക്കിനെ മൂന്ന് തവണ ഉഴിഞ്ഞ് ലക്ഷ്മീദേവിയോട് പ്രാർഥിക്കുക. ലക്ഷ്മീദേവിയെ ആരാധിക്കുന്നത് ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ പ്രസീദ പ്രസീദ ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മിയേ നമഹ എന്ന മന്ത്രം ഉരുവിടാം.

ഇനി ഈ മഞ്ഞൾ വാഴയിലയിലോ താലത്തിലോ വയ്ക്കുക. വൃത്തിയുള്ള പ്രതലത്തിലായിരിക്കണം വയ്ക്കുന്നത്. പിന്നീട് വയമ്പെടുത്ത് വീണ്ടും മന്ത്രം ചൊല്ലി നിലവിളക്കിനെ മൂന്ന് തവണ ഉഴിയുക. പിന്നീട് ചരടെടുത്തും ഇതേ രീതിയിൽ മന്ത്രം ചൊല്ലി നിലവിളക്കിനെ ഉഴിയുക. മഞ്ഞളും വയമ്പും ചരട് കൊണ്ട് അഴിഞ്ഞുപോകാത്തവണ്ണം വട്ടത്തിൽ കെട്ടി ഉപ്പ് പാത്രത്തിന്റെ ഏറ്റവും അടിഭാഗത്തായി സൂക്ഷിക്കുക. ഇതിന് മുകളിൽ ഉപ്പ് നിറയ്ക്കുക. മഞ്ഞളും വയമ്പും പുറത്ത് കാണാത്ത വിധം ഉപ്പിൽ മൂടി വേണം വയ്ക്കാൻ. ഇങ്ങനെ ചെയ്താൽ 30 ദിവസത്തിനുള്ളിൽ ഫലം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങി സമ്പത്തും ഐശ്വര്യവും ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News