Turmeric Plant and Prosperity: വീട്ടിൽ മഞ്ഞൾ ചെടി നടുന്നത് ഐശ്വര്യം, ആരോഗ്യത്തിനും ഉത്തമം

Turmeric Plant and Prosperity: മഞ്ഞള്‍ചെടി വീട്ടിനുള്ളില്‍ സ്ഥാപിക്കുന്നതുവഴി വീടിനുള്ളില്‍ പോസിറ്റീവ് എനർജി പ്രവാഹമുണ്ടാകും. ഒപ്പം, നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.    

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 12:07 AM IST
  • ജ്യോതിഷം പറയുന്നതനുസരിച്ച് മഞ്ഞൾ ചെടി ആരോഗ്യത്തിന് ഉത്തമവും മതപരമായി വളരെ ശുഭകരമായും കണക്കാക്കപ്പെടുന്നു.
Turmeric Plant and Prosperity: വീട്ടിൽ മഞ്ഞൾ ചെടി നടുന്നത് ഐശ്വര്യം, ആരോഗ്യത്തിനും ഉത്തമം

Turmeric Plant and Prosperity: ഹൈന്ദവവിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് മഞ്ഞള്‍. പൂജയ്ക്കും മറ്റും ഉപയോഗിക്കുന്ന മഞ്ഞള്‍ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഉത്തമമാണ്.  

ഏറെ ഗുണങ്ങള്‍ ഉള്ള മഞ്ഞള്‍ വീട്ടില്‍ നടുന്നത് സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ട്.  മുറ്റത്ത്‌, അല്ലെങ്കില്‍ വീടിനുള്ളിൽ മഞ്ഞള്‍ നടുന്നത് ശുഭാമാണോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. 

Also Read: Best Oil for Hair Growth: ആവണക്കെണ്ണ ഉപയോഗിച്ചു നോക്കൂ, മുടി പനങ്കുല പോലെ വളരും!!  
 
ജ്യോതിഷം പറയുന്നതനുസരിച്ച് മഞ്ഞൾ ചെടി ആരോഗ്യത്തിന് ഉത്തമവും മതപരമായി  വളരെ ശുഭകരമായും കണക്കാക്കപ്പെടുന്നു.  വാസ്തു ശാസ്ത്രവും മതഗ്രന്ഥങ്ങളും  പറയുന്നതതനുസരിച്ച് മുറ്റത്തോ അല്ലെങ്കില്‍  ഒരു ചെടി ചട്ടിയില്‍ വീട്ടിനുള്ളിലും ഇത് വയ്ക്കാം. മഞ്ഞള്‍ചെടി വീട്ടിനുള്ളില്‍ സ്ഥാപിക്കുന്നതുവഴി വീടിനുള്ളില്‍ പോസിറ്റീവ് എനർജി പ്രവാഹമുണ്ടാകും. ഒപ്പം, നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.  

Also Read:  Mars Transit 2024: ഗ്രഹങ്ങളുടെ അധിപൻ ഈ രാശിക്കാരുടെ മേല്‍ ഭാഗ്യം വര്‍ഷിക്കും!! സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഉറപ്പ് 

വീട്ടില്‍ മഞ്ഞള്‍ ചെടി നടുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍  

വീടിന്‍റെ  വാസ്തു ദോഷം അകലും 

മഞ്ഞൾ ചെടി നിങ്ങളുടെ വീടിന്‍റെ വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കുന്നു. മഞ്ഞള്‍ചെടി വീടിന്‍റെ ആഗ്നേയകോണിൽ വയ്ക്കുന്നത് വാസ്തുദോഷങ്ങൾ മാറാന്‍ സഹായിയ്ക്കും. മഞ്ഞൾ ചെടി ശരിയായ ദിശയിൽ സൂക്ഷിക്കുന്നത്  മികച്ച ഫലം നൽകുകയും കുടുംബത്തിൽ സന്തോഷം നല്‍കുകയും ചെയ്യുന്നു. 

വീട്ടുകാർക്കിടയിൽ സ്നേഹം വർദ്ധിക്കും

വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടില്‍  മഞ്ഞൾചെടി നടുന്നത് കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർദ്ധിപ്പിക്കാനും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാനും സഹായിയ്ക്കും. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹം നിലനിർത്താൻ, അത് വടക്ക്-പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കണം.

മഞ്ഞള്‍ തിലകം പുരട്ടുക 

വ്യാഴാഴ്ച, ഭഗവാന്‍  വിഷ്ണുവിന്  മഞ്ഞൾകൊണ്ടുള്ള  തിലകം പുരട്ടണം, ഇപ്രകാരം  ചെയ്യുന്നതിലൂടെ തന്‍റെ  ഭക്തർക്ക് അവര്‍ ആഗ്രഹിച്ച വരം നൽകുന്നു. 

മഞ്ഞള്‍ നട്ടാല്‍ മാത്രം പോരാ, മഞ്ഞള്‍ ചെടിയെ പതിവായി പരിപാലിക്കുകയും വേണം 

വീട്ടിൽ നട്ടുവളര്‍ത്തുന്ന മഞ്ഞൾ ചെടി പതിവായി നനയ്ക്കുന്നതിനും വളമിടുന്നതിനും  പരിപാലിയ്ക്കുന്നതിനും ശ്രദ്ധിക്കുക. ഈ ചെടിക്ക് ഏറെ ശുചിത്വം ആവശ്യമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക, അതിനാൽ ചെടിയ്ക്ക്‌ ചുറ്റും അഴുക്ക് അടിഞ്ഞു കൂടാന്‍ ഇടയാക്കരുത്.  

മഞ്ഞള്‍  ചെടി ലക്ഷ്മിദേവിയ്ക്ക് പ്രിയപ്പെട്ടതാണെന്നും ഈ ചെടി വൃത്തിയായി സൂക്ഷിക്കുന്ന വീട്ടിൽ  ലക്ഷ്മിദേവിയുടെ  അനുഗ്രഹം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News