Lucky Gifts: ഈ സാധനങ്ങള്‍ സമ്മാനമായി നല്‍കൂ, നിങ്ങളുടെ ഭാഗ്യം തിളങ്ങും!!

Vastu and Gifts: ഒരു വ്യക്തിയ്ക്ക് ഉപഹാരം സമ്മാനിക്കുന്നതിനായി നാം ഏറെ ആലോചിക്കാറുണ്ട്. വ്യക്തി, സന്ദര്‍ഭം, സമയം അങ്ങിനെ പലതും. ശേഷമാണ് നാം ആ വ്യക്തിയ്ക്ക് ഏറ്റവും അനുയോജ്യമായ സമ്മാനം തിരഞ്ഞെടുക്കാറ്. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2024, 05:37 PM IST
  • ഇത്തരത്തില്‍ സമ്മാനങ്ങള്‍ അത് കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും സന്തോഷം മാത്രമല്ല, പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എനർജിയും നൽകുന്നു
Lucky Gifts: ഈ സാധനങ്ങള്‍ സമ്മാനമായി നല്‍കൂ, നിങ്ങളുടെ ഭാഗ്യം തിളങ്ങും!!

Vastu and Gifts: ഉപഹാരങ്ങള്‍ സ്വീകരിയ്ക്കുക അല്ലെങ്കില്‍ നല്‍കുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. അത്, ജന്മദിനമോ വിവാഹ വാർഷികമോ അല്ലെങ്കിൽ ഒരു പ്രത്യേക അവസരമോ എന്തുമാകട്ടെ, ആ `സന്ദര്‍ഭം അവിസ്മരണീയമാക്കുന്നതിന് നാം പലപ്പോഴും സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. 

Also Read:  Vastu to Attract Money: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വീട്ടില്‍ ലക്ഷ്മി ദേവി സ്വയം വന്ന് വാസമുറപ്പിക്കും!!

ഒരു വ്യക്തിയ്ക്ക് ഉപഹാരം സമ്മാനിക്കുന്നതിനായി നാം ഏറെ ആലോചിക്കാറുണ്ട്. വ്യക്തി, സന്ദര്‍ഭം, സമയം അങ്ങിനെ പലതും. ശേഷമാണ് നാം ആ വ്യക്തിയ്ക്ക് ഏറ്റവും അനുയോജ്യമായ സമ്മാനം തിരഞ്ഞെടുക്കാറ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ ഇത്തരത്തില്‍ സമ്മാനങ്ങള്‍ അത്  കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും  സന്തോഷം മാത്രമല്ല, പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എനർജിയും നൽകുന്നു എന്ന വിവരം ....! 

Also Read:  Electoral Bonds Case: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ചുറ്റിക്കളിച്ച് SBI, കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി 

അതായത്, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സമ്മാനങ്ങള്‍ വളരെ ഭാഗ്യം നല്‍കും.  ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും  ലഭിക്കുന്നതും വളരെ ശുഭകരമാണ്. ഈ സമ്മാനങ്ങൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുന്നു...!! എന്നാല്‍, ചില സമ്മാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഏറെ നെഗറ്റീവ് എനർജി നല്‍കുന്നു.  

വാസ്തു ശാസ്ത്രം അനുസരിച്ച് നല്‍കുന്നതും ലഭുക്കുന്നതും ഏറെ ശുഭമായ ചില സമ്മാനങ്ങളെക്കുറിച്ച് അറിയാം...  

1.  ഗണപതിയുടെ ചിത്രം

ഗണപതിയുടെ ചിത്രമോ പെയിന്‍റിംഗോ സമ്മാനിക്കുകയോ ലഭിക്കുകയോ ചെയ്യുന്നത് വളരെ ശുഭകരമാണ്. ഇത് നിങ്ങളുടെ  വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. ഗണപതിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിക്കും. 

2.  വെള്ളി കൊണ്ടുള്ള പാത്രങ്ങൾ

ഏറ്റവും ശുദ്ധമായ ലോഹങ്ങളിലൊന്നാണ് വെള്ളി. വാസ്തു ശാസ്ത്രമനുസരിച്ച്, വെള്ളി കൊണ്ട് നിർമ്മിച്ച സാധനങ്ങള്‍ സമ്മാനമായി നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ വഴിതെളിക്കുന്നു. ഇത് നിങ്ങളുടെ വീട്ടില്‍ സാമ്പത്തികഭാഗ്യം കൊണ്ടുവരും

3.  ജോഡിയായുള്ള ആനകളുടെ പ്രതിമകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍ 

പുരാണത്തില്‍ ആനയെ വളരെ ഐശ്വര്യമായി കണക്കാക്കുന്നു. ആനയും ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്മാനമായി  ഒരു ജോടി ആനയുടെ പ്രതിമകളോ ആനയുടെ ചിത്രങ്ങളോ നല്‍കുന്നതും ലഭിക്കുന്നതും വളരെ മംഗളകരമാണ്. സമ്മാനമായി നൽകുന്ന ഈ ആനകൾ വെള്ളിയോ പിച്ചളയോ തടി കൊണ്ടുള്ളതോ ആണെങ്കിൽ നല്ലത്. ചില്ലു കൊണ്ടുണ്ടാക്കിയ ആനകളെയോ എളുപ്പത്തിൽ പൊട്ടാവുന്ന വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ച ആനകളെ സമ്മാനമായി നല്‍കരുത്. ഇത് ഗുണത്തിന് പകരം ദോഷമാവും വരുത്തി വയ്ക്കുക.  

4.  കുതിരകളുടെ ചിത്രം

കടിഞ്ഞാൺ ഇല്ലാത്ത വേഗത്തില്‍ ഓടുന്ന കുതിരകളുടെ  ചിത്രംവീട്ടില്‍ ഉള്ളത് വേഗത്തിലുള്ള പുരോഗതി നൽകുമെന്നാണ് വിശ്വാസം. അത്തരത്തിലുള്ള 7 കുതിരകളുടെ ചിത്രം സമ്മാനമായി നൽകുകയോ സമ്മാനമായി ലഭിക്കുകയോ ചെയ്താൽ അത് വളരെ ഐശ്വര്യമാണ്.

5.  മൺപാത്രങ്ങൾ

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  വീട്ടിൽ മൺപാത്രങ്ങളോ മണ്ണുകൊണ്ടുള്ള  അലങ്കാര വസ്തുക്കളോ ഉള്ളത് വളരെ ശുഭകരമാണ്.  ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. ഇവ സമ്മാനമായി നൽകുന്നതും ലഭിക്കുന്നതും ഭാഗ്യമാണ്. ഇത് പണം വരാനുള്ള പുതിയ വഴികൾ തുറക്കുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News